അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

Posted on: August 23, 2014 12:46 am | Last updated: August 23, 2014 at 12:46 am

indexന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യനെ നിയമിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് നിയമന കമ്മീഷന്‍ മുമ്പാകെ അദ്ദേഹത്തെ ശിപാര്‍ശ ചെയ്തത്. യു എസിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെയും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്‌മെന്റിലെയും സീനിയര്‍ ഫെലോയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുന്‍ ഐഎംഎഫ് സാമ്പത്തിക ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.