മലബാറില്‍ കനത്ത മഴ: റോഡുകള്‍ വെള്ളത്തില്‍ മുങ്ങി

Posted on: August 22, 2014 11:37 pm | Last updated: August 23, 2014 at 12:10 am

heavy-rain2

കോഴിക്കോട്: മലബാറിലെ മിക്കയിടങ്ങളിലും കനത്ത മഴ. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡിലും ഗതാഗതം സ്തംഭിച്ചു.
താമരശേരി ചുരത്തിലും തൊട്ടില്‍പ്പാലത്തുമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

.