താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു: ഗതാഗതം പുന:സ്ഥാപിച്ചു

Posted on: August 22, 2014 7:26 pm | Last updated: August 23, 2014 at 12:53 am

കോഴിക്കോട്; താമരശ്ശേരി ചുരം ഒന്നാം വളവിലും തൊട്ടില്‍പാലത്തിനുമടുത്ത് നാഗംപാറയിലും ഉരുള്‍പൊട്ടി. ചുരത്തില്‍ മണ്ണിടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. റോഡിലെ മണ്ണ് നീക്കി വൈകാതെ ഗതാഗതം പുന:സ്ഥാപിച്ചു.ഈങ്ങാപ്പുഴ,അടിവാരം അങ്ങാടികളില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. കൈതപ്പോയില്‍ പുഴയോരത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തി.