Connect with us

Gulf

ദുബൈയില്‍ സ്‌കൂള്‍ ഫീസ് വര്‍ധനക്കനുമതി

Published

|

Last Updated

ദുബൈ: ദുബൈയിലെ 119 സ്വകാര്യ സ്‌കൂളുകള്‍ക്ക് 2014-2015 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധനക്ക് അനുമതി. ഇക്കഴിഞ്ഞ മേയില്‍ 135 സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധനക്ക് അപേക്ഷ നല്‍കിയിരുന്നതായി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ) സിസ്റ്റംസ് ആന്‍ഡ് പെര്‍മിറ്റ്‌സ് ഡയറക്ടര്‍ മുഹമ്മദ് ദര്‍വീഷ് പറഞ്ഞു.
സ്‌കൂളുകളുടെ നിലവാരത്തിനനുസരിച്ചാണ് ഫീസ് വര്‍ധനക്ക്് അനുമതി നല്‍കിയത്. വളരെ മികച്ച നിലവാരമുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധനയില്‍ കണ്ടെത്തിയ സ്‌കൂളുകള്‍ക്ക് 3.48 ശതമാനം ഫീസ് വര്‍ധിപ്പിക്കാം. മികച്ചത് എന്ന ഗണത്തില്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് 2.61 ശതമാനവും സ്വീകാര്യമായവയും മോശം നിലവാരം പുലര്‍ത്തുന്നവയുമായ സ്‌കൂളുകള്‍ക്ക് 1.74 ശതമാനവും ഫീസ് വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. സ്‌കൂളുകളില്‍ പരിശോധന നടത്തിയ ശേഷം ഫീസ് വര്‍ധനക്ക്് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതിയെന്ന് അദ്ദേഹം പറഞ്ഞു.

 

Latest