Connect with us

Kozhikode

നാസ ശാസ്ത്രജ്ഞന്‍ ഡോ. നസീര്‍ അഹ്മദ് മര്‍കസില്‍

Published

|

Last Updated

ഡോ. നസീര്‍ അഹ്മദിനെ മര്‍കസ് നോളജ് സിറ്റി പ്രതിനിധികള്‍ സ്വീകരിക്കുന്നു

കോഴിക്കോട്: അന്താരാഷ്ട്ര പ്രശസ്തനായ നാസ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ.നസീര്‍ അഹ്മദ് മര്‍കസില്‍. മര്‍കസ് നോളജ് സിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം മര്‍കസിലെത്തിയിരിക്കുന്നത്. ഇന്ന് കാലത്ത് മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, അഡ്മിന്‍ മാനേജര്‍ ശൗക്കത്ത് അലി എന്നിവര്‍ സ്വീകരിച്ചു. ജുമുഅക്ക് ശേഷം
പൂനൂര്‍ മദീനത്തുന്നൂര്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിക്കും.
വൈകീട്ട് മൂന്നിന് മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ പ്രിന്‍സിപ്പല്‍മാര്‍ക്കായി റാങ്ക് സ്റ്റുഡന്റ്.കോം പഠന രീതി പരിചയപ്പെടുത്തി അദ്ദേഹം പ്രസന്റേഷന്‍ അവതരിപ്പിക്കും. അദ്ദേഹം നേതൃത്വം നല്‍കും. തുടര്‍ന്ന് മര്‍കസ് നോളജ് സിറ്റിയിലെ വിദ്യാഭ്യാസ പദ്ധതികള്‍ സംബന്ധമായി നടക്കുന്ന യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുക്കും.

 

Latest