ഗാസയില്‍ ഇതുവരെ 469 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുനിസെഫ്

Posted on: August 22, 2014 10:22 am | Last updated: August 23, 2014 at 12:52 am

gazaന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തില്‍ ഇതുവരെ 469 കുട്ടികള്‍ കൊല്ലപ്പെട്ടതായി യു എന്‍ ഏജന്‍സിയായ യുനിസെഫ്. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും 18 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം ഒമ്പതിലധികം കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ കുട്ടികള്‍ സുരക്ഷിതരല്ല. കുടുംബത്തോടൊപ്പം സാധാരണ ജീവിതമാണ് ആഗ്രഹിക്കുന്നത്. പല കുട്ടികളും മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും യുനിസെഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിന് ശേഷവും കനത്ത ആക്രമണമാണ് ഇസ്രായേല്‍ ഗാസയില്‍ നടത്തുന്നത്. ചൊവ്വാഴ്ച്ച രാത്രിയോടെ പുനരാരംഭിച്ച വ്യോമാക്രമണത്തില്‍ 50ല്‍ അധികം ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.