കനത്ത മഴ: സപ്ലൈകോ ഓണച്ചന്തയിലെ സാധനങ്ങള്‍ നശിച്ചു

Posted on: August 22, 2014 10:11 am | Last updated: August 23, 2014 at 12:52 am

Supplycoതിരുവനന്തപുരം: കനത്ത മഴയില്‍ സപ്ലൈകോ ഓണച്ചന്തയില്‍ വില്‍ക്കാന്‍ എത്തിച്ച സാധനങ്ങള്‍ നശിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം ഓണം ബസാറിലെ സാധനങ്ങളാണ് നശിച്ചത്. അരിയും പലവ്യഞ്ജനങ്ങളുമാണ് ഏറെയും നഷ്ടമായത്. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം കയറി സാധനങ്ങള്‍ നശിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.