നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട

Posted on: August 22, 2014 8:40 am | Last updated: August 23, 2014 at 12:51 am

gold barകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 116 ഗ്രാം വരുന്ന 17 സ്വര്‍ണബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി അബ്ദുള്‍ സിറാര്‍ ആണ് പിടിയിലായത്. 11 ബിസ്‌ക്കറ്റുകള്‍ മലദ്വാരത്തിലും ആറെണ്ണം പോക്കറ്റിലുമായാണ് ഒളിപ്പിച്ചിരുന്നത്. 57 ലക്ഷം രൂപ വിലവരുന്നതാണ് ബിസ്‌ക്കറ്റുകളെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.