Connect with us

Malappuram

അറബി ഭാഷക്ക് സമഗ്ര സംഭാവന നല്‍കി: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം: പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. 

അറബി ഭാഷാ പ്രചാരണ രംഗത്ത് തുല്യതയില്ലാത്ത സംഭാവനകളാണ് അദ്ദേഹം ലോകത്തിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി ഹസ്‌റത്ത് ബദ്‌റുദ്ദീന്‍ അല്‍ ഖാദിരി ശ്രീലങ്ക സംഗമം ഉദ്ഘാടനം ചെയ്തു.
വിര്‍ദുലത്വീഫ്, സ്വലാത്തുന്നാരിയ്യ, തഹ്‌ലീല്‍, ജനാസ നിസ്‌കാരം, പ്രാര്‍ഥന, അന്നദാനം എന്നിവ നടന്നു. മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഡി വി ഡി പ്രകാശനം ഖലീലുല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു.സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, ഉസ്മാന്‍ മുസ്‌ലിയാര്‍ പച്ചീരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.

Latest