പെട്രോള്‍ വില കുറയാന്‍ സാധ്യത

Posted on: August 21, 2014 12:37 am | Last updated: August 21, 2014 at 12:37 am

petrol pumpന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ആഭ്യന്തര വിപണിയിലും എണ്ണവില കുറയാന്‍ സാധ്യത. 50 പൈസ മുതല്‍ 80 പൈസ വരെയാണ് കുറയാന്‍ സാധ്യത.
നിലവില്‍ ബാരലിന് 101 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലുള്ളത്. ഇറാഖിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു.
ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില ഉയരാനും സാധ്യത ഉണ്ട്. നിലവില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 6069 ഇന്ത്യന്‍ രൂപയാണുള്ളത്. കഴിഞ്ഞ ദിവസം അത് 6108 ഇന്ത്യന്‍ രൂപയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് പെട്രോള്‍ വിലയും ഉയരുന്നുണ്ട്.