ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അപേക്ഷ ക്ഷണിച്ചു

Posted on: August 20, 2014 6:00 am | Last updated: August 20, 2014 at 12:22 am

calicut universityകാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ ഡി എസ് ടി സഹായത്തോടെയുള്ള ഗവേഷണ പ്രൊജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: 55% മാര്‍ക്കോടെ ഫിസിക്‌സ് പി ജി, ജെ ആര്‍ എഫ്/ നെറ്റ്. ന്യൂക്ലിയര്‍/പാര്‍ട്ടിക്കിള്‍/ആസ്‌ട്രോ/ഹൈ എനര്‍ജി ഫിസിക്‌സ് സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ മൊത്ത വേതനം: 16,000/- രൂപ. അപേക്ഷ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ഡോ. എ എം വിനോദ്കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി എസ് ടി പ്രൊജക്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്‌സ്, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പി.ഒ, 673 635 എന്ന വിലാസത്തില്‍ ആഗസ്റ്റ് 27-നകം ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അയക്കാം.