ജാമിഅതുല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍ മീറ്റും പുസ്തക പ്രകാശനവും നാളെ

Posted on: August 20, 2014 5:06 am | Last updated: August 20, 2014 at 12:07 am

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്കു കീഴില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ മീറ്റ് നാളെ രാവിലെ 10 മുതല്‍ സമസ്ത സെന്ററില്‍ നടക്കും.ഡിഗ്രി തലത്തില്‍ ജാമിഅയിലെ പാഠ്യപദ്ധതിയിലെ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ രൂപവത്കരിക്കും. സമാപന സെഷനില്‍ ജാമിഅതുല്‍ ഹിന്ദ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശന കര്‍മവും നടക്കും. അഖിലേന്ത്യാ സുന്നീ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ: അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കക്കും. പ്രിന്‍സിപ്പല്‍മാര്‍ കൃത്യസമയത്തെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു