ബാര്‍ ലൈസന്‍സ്: രാഷ്ട്രീയ വിവാദമാക്കേണ്ടെന്ന് സുധീരന്‍

Posted on: August 19, 2014 12:11 pm | Last updated: August 20, 2014 at 12:56 am

vm sudheeranതിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് വി എം സുധീരന്‍. മദ്യത്തിനെതിരെ ഏറ്റവും ശക്തമായ വികാരമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ജനവികാരം മാനിക്കുന്ന തീരുമാനമാണ് വേണ്ടത്. ഏതാനും ആളുകള്‍ക്കുണ്ടാവുന്ന നഷ്ടത്തെക്കാള്‍ വലുത് പൊതു സമൂഹത്തിന്റെ നന്‍മക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരികയാണ് കെ പി സി സിയുടെ പ്രഖ്യാപിത നയം. രാഷ്ട്രിയത്തിനതീതമായി ഇതിനൊപ്പം എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും സുധീരന്‍ വിശദീകരിച്ചു.