അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Posted on: August 18, 2014 9:50 am | Last updated: August 19, 2014 at 12:59 am

uri borderജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. ജമ്മുവിലെ ആര്‍ എസ് പുര സെക്ടറിലാണ് വെടിവെപ്പുണ്ടായത്. ആര്‍ എസ് പുര,അറിന സെക്ടറുകളിലെ ബി എസ് എഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഞായറാഴ്ച്ച രാത്രിയാണ് പാക്ക് സൈന്യം വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നുതവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.

കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പത്ത് തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. അടുത്ത ആഴ്ച്ച ഇരു രാജ്യങ്ങളുടേയും വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപനം ഉണ്ടായിരിക്കുന്നത്.