ഇന്ത്യക്ക് വീണ്ടും തോല്‍വി: പരമ്പര ഇംഗ്ലണ്ടിന്

Posted on: August 18, 2014 7:35 am | Last updated: August 18, 2014 at 7:35 am

englandലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വിയുടെ നാണക്കേട്. ഒരു ഇന്നിംഗ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങുന്നത്. ടെസ്റ്റ് പരമ്പര 3-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ റണ്‍ മലയെ പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 94 റണ്‍സിന് പുറത്തായി. ചെറുത്തുനില്‍പ്പിനു പോലും ശ്രമിക്കാതെ നാണംകെട്ട തോല്‍വി ഇന്ത്യ ചോദിച്ചു വാങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറി നേടി പൊരുതിയ നായകന്‍ ധോണി സംപൂജ്യനായപ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമായി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയാണ് ടോപ് സ്‌കോറര്‍. കോഹ്‌ലി (20), പൂജാര (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 4.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ പുറത്താകാതെ സെഞ്ച്വറി നേടിയ ജോ റൂത്തിന്റെ (149) മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സ്‌കോര്‍: ഇന്ത്യ- 148& 94.
ഇംഗ്ലണ്ട്- 486
ജോ റൂത്താണ് കളിയിലെ കേന്‍. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.