Connect with us

Kerala

ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: നിലവാരമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇക്കാര്യത്തില്‍ രണ്ടു പക്ഷത്താണ്. ഇതു മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. കോടതിയുടേതാണ് അന്തിമ തീരുമാനം. ബാര്‍ തുറക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ അതു അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

Latest