താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോയെ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിച്ചു

Posted on: August 16, 2014 6:16 pm | Last updated: August 16, 2014 at 6:16 pm

_66293492_afghan_kabul_mar13കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിച്ചു. കിഴക്കന്‍ ലൊഗാറിലെ പ്രത്യേക സൈനിക ഓപ്പറേഷനിലാണ് ഇവരെ മോചിപ്പിച്ചതെന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ റിപ്പോര്‍ട്ട് ചെയ്തു.

ഒയാസിസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയാണ് താലിബാന്‍കാര്‍ തട്ടിക്കൊണ്ടുപോയത്. ലൊഗാറില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനിലെ ക്വറ്റയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ മോചിപ്പിച്ചതെന്ന് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.