ഉത്തരാഖണ്ഡില്‍ കനത്ത മഴ; 19 മരണം

Posted on: August 16, 2014 2:17 pm | Last updated: August 17, 2014 at 12:50 am

uttarakhandഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് 19 പേര്‍ മരിച്ചു. മണ്ണിടിച്ചിലിലും വീട് തകര്‍ന്നുമാണ് ദുരന്തം. പുരി ജില്ലയിലെ യംകേശ്വറില്‍ മാത്രം 14 പേര്‍ മരണത്തിന് കീഴടങ്ങി. ഡെറാഡൂണില്‍ രണ്ടുപേരും പിത്തോറാഗാഹില്‍ ഒരാളും മരിച്ചു. അപകടത്തെ തടര്‍ന്ന് ചാര്‍ധാം തീര്‍ഥാടന കേന്ദ്രം താല്‍കാലികമായി നിര്‍ത്തിവെച്ചു.

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഗംഗാനദി ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അപകടനിലയേക്കാള്‍ മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഇത് മണ്ണിടിച്ചിലിന് ഇടയാക്കി.

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദികളുടെ സമീപത്തെ ഗ്രാമങ്ങളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.