പാലക്കാട് നഗരസഭാ ചെയര്‍മാന്‍ രാജിവെച്ചു

Posted on: August 16, 2014 3:59 pm | Last updated: August 17, 2014 at 12:50 am

palakkad-nagarasabhaപാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എ അബ്ദുല്‍ ഖുദൂസ് രാജിവെച്ചു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് രാജി. ധാരണയനുസരിച്ചുള്ള കാലാവധി കഴിഞ്ഞ ശേഷവും രാജിവെക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഖുദൂസിന് അര്‍ഹമായ പദവി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ പി.വി രാജേഷാണ് പുതിയ ചെയര്‍മാന്‍.

മുന്‍ധാരണയനുസരിച്ച് ചെയര്‍മാന്‍ സ്ഥാനം രണ്ടര വര്‍ഷം എ ഗ്രൂപ്പിനും രണ്ടര വര്‍ഷം ഐ ഗ്രൂപ്പിനുമാണ്.