ഐ എന്‍ എസ് കൊല്‍ക്കത്ത ഇനി രാജ്യത്തിന് സ്വന്തം

Posted on: August 16, 2014 3:46 pm | Last updated: August 18, 2014 at 6:59 am

ins kolkata

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് യുദ്ധക്കപ്പല്‍ രാജ്യത്തിനായി സമര്‍പ്പിച്ചത്. ആധുനികമായ യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ins-kolkatha2

നാവികസേനാ ഡിസൈന്‍ബ്യൂറോയാണ് കപ്പലിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡ്് കപ്പല്‍ യാഥാര്‍ഥ്യമാക്കി. 2003 സപ്തംബറിലാണ് കപ്പലിന്റെ കീലിട്ടത്. 6800 ടണ്‍ ശേഷിയുള്ള കപ്പല്‍ 2010ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പലകാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.