തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം രാഹുലല്ലെന്ന് ആന്റണി കമീഷന്‍

Posted on: August 15, 2014 2:18 pm | Last updated: August 15, 2014 at 2:18 pm

rahul gandhiന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധി അല്ലെന്ന് എ കെ ആന്റണി സമിതി റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാറിന്റെ ദുര്‍ ഭരണമാണ് തോല്‍വിക്ക് കാരണമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം പഠിക്കാന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഹൈക്കമാന്റാണ് നിയോഗിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങും തോല്‍വിക്കുത്തരവാദികളല്ലെന്ന് ഏ കെ ആന്റണി പറഞ്ഞു. രാഹുല്‍ പരാജയമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിയിലുള്ള വിശ്വാസ്യത തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഏ കെ ആന്റണി പറഞ്ഞു.