സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കാലിക്കറ്റ് വിസി

Posted on: August 15, 2014 10:45 am | Last updated: August 15, 2014 at 10:50 am

DR M ABDUSALAM CALICUT VCകോഴിക്കോട്: സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുല്‍സലാം. സര്‍ക്കാര്‍ പറയുന്ന ഏത് സ്ഥലത്തേക്കും മാറാം. മൂന്ന് വര്‍ഷത്തെ കാലയളവില്‍ കുറേയേറെ കേസുകളല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.സിയെ പുറത്താക്കണമെന്ന് സിന്‍ഡിക്കേറ്റിലെ ഭരണ പ്രതിപക്ഷ ഭേതമില്ലാതെ അംഗങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് സ്ഥാനം ഒഴിയാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നത്.