വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി

Posted on: August 15, 2014 8:03 am | Last updated: August 16, 2014 at 6:59 pm

MOന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് സ്വാതന്ത്രദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. അക്രമത്തിന്റെ പാത വെടിഞ്ഞ് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് ശ്രമം. അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയനും ഒന്നായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.

ഭൂരിപക്ഷത്തിന്റെ ബലത്തിലല്ല എല്ലാ പാര്‍ട്ടികളുടേയും ബലത്തിലാണ് പാര്‍ലമെന്റ് മുന്നോട്ടുപോകുന്നത്. രാഷ്ട്രീയക്കാരനല്ല സാധാരണ ജനങ്ങളാണ് ഈ രാജ്യം സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വികസനത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രിമാരേയും അദ്ദേഹം അനുമോദിച്ചു.