Connect with us

Gulf

മെട്രോ സര്‍വീസ് നിലച്ചത് വൈദ്യുതി തകരാറിനാലെന്ന് ആര്‍ ടി എ

Published

|

Last Updated

ദുബൈ: വൈദ്യുത തകരാറാണ് മെട്രോ ചുകപ്പ് പാതയില്‍ കറാമ ജാഫിലിയ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിക്കാന്‍ ഇടയാക്കിയതെന്ന് ആര്‍ ടി എ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം 6.40നാണ് തകരാര്‍ സംഭവിച്ചത്. മണിക്കൂറുകള്‍ എടുത്തു തകരാര്‍ പരിഹരിച്ച് മെട്രോ സര്‍വീസ്സാധാരണനിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. അതേ സമയം, ജബല്‍ അലി മുതല്‍ ബിസിനസ് ബേ സ്റ്റേഷന്‍ വരെയും യൂണിയന്‍ മുതല്‍ റാശിദിയ്യ സ്റ്റേഷന്‍ വരെയും സേവനം സാധാരണഗതിയിലായിരുന്നു.
ആര്‍ ടി എയുടെഎഞ്ചിനിയറിംഗ്വിഭാഗത്തിലെഒരുകൂട്ടംസാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പ്രശ്‌നം പരിഹരിച്ചതെന്ന് ആര്‍ ടി എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൊആസ സഈദ് അല്‍ മര്‍റി വെളിപ്പെടുത്തി. രണ്ടു മണിക്കൂറിന് ശേഷം മെട്രോ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയെന്നും അല്‍ മര്‍റി വ്യക്തമാക്കി.
മെട്രോ ഗതാഗതം തടസപ്പെട്ടതോടെ അല്‍ കറാമ, അല്‍ ജാഫിലിയ സ്റ്റേഷനുകളിലെ യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന നുറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ യാത്രക്കാര്‍ വിയര്‍ത്തു കുളിച്ചു. ചിലര്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തു കടന്നെന്നു റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സ്‌റ്റേഷനുകളിലും തീവണ്ടിയിലും കുടുങ്ങിയ നൂറു കണക്കിന് യാത്രക്കാരെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിച്ചതായും ഇവര്‍ക്ക് ആര്‍ ടി എ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നുവെന്നും വക്താവ് വ്യക്മതാക്കി. 1,110 ടാക്‌സികളാണ് ഗതാഗതം തടസപ്പെട്ട സ്റ്റേഷനുകളില്‍ ആര്‍ ടി എ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയത്. മെട്രോ തകരാറിലായതോടെ ദുബൈ മാളിലും ബിസിനസ് ബേക്കുമിടയില്‍ ധാരാളം യാത്രക്കാര്‍ കാല്‍നടയായി സഞ്ചരിക്കുന്നത് കാണാമായിരുന്നുവെന്ന് ഇതുവഴി യാത്ര ചെയ്തവര്‍ പറഞ്ഞു. കറാമ ജാഫിലിയ മെട്രോ സ്റ്റേഷനുകളില്‍ ട്രെയിന്‍ പൊടുന്നനെ നില്‍ക്കുകയും എയര്‍ കണ്ടീഷന്‍ ഓഫാകുകയുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. തീവണ്ടി നിന്നതോടെ പെട്ടെന്ന് ശീതീകരണ സംവിധാനവും നിലച്ചെന്ന് തീവണ്ടിയില്‍ സഞ്ചരിച്ചവരില്‍ ചിലര്‍ വ്യക്തമാക്കി. വൈദ്യുതിനിലച്ചതോടെഎസിയുടെപ്രവര്‍ത്തനംനിലക്കുകയുംകഠിനമായ ചൂട് മെട്രോക്ക് അകത്ത് അനുഭവപ്പെട്ടെന്നും യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് റഫീഖ് പറഞ്ഞു. പലരും എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
അര മണിക്കൂറോളം കാത്തിരുന്നിട്ടും വാതിലുകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ യാത്രക്കാരില്‍ ചിലര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തു കടക്കുകയായിരുന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്. പുറത്തിറങ്ങിയവര്‍ അല്‍ കറാമ സ്റ്റേഷനിലേക്ക് മെട്രോ ട്രാക്കിലൂടെ നീങ്ങുന്ന കാഴ്ച പല മാധ്യമങ്ങളിലും പ്രാധാന്യത്തോടെ നല്‍കിയിരുന്നു.