ബാര്‍ വിഷയത്തില്‍ ഏകോപന സമിതിയില്‍ തീരുമാനമായില്ല

Posted on: August 13, 2014 10:09 pm | Last updated: August 13, 2014 at 10:18 pm

vm sudheeranതിരുവനന്തപുരം: കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതിയില്‍ ബാര്‍ വിഷയത്തില്‍ തീരുമാനമായില്ല. എക്‌സൈസ് മന്ത്രി കെ. ബാബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല. 418 ബാറുകളും പൂട്ടിയിടാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. ഭരണത്തിലാകുമ്പോള്‍ ചില പരിമിതികളുണ്ട്. പൂട്ടിയബാറുകള്‍ അടഞ്ഞുകിടക്കണമെന്നുതന്നെയാണ് ജനഹിതമെന്ന് വി.എം സുധീരന്‍ യോഗത്തില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി പ്രശ്‌നം പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ഏകോപനസമിതി ആവശ്യപ്പെട്ടു. ഇടുക്കിയ പട്ടയപ്രശ്‌നവും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഏകോപനസമിതിസര്‍ക്കാറിനോട്‌ നിര്‍ദേശം നല്‍കി.