Connect with us

Gulf

ടയര്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക; ദുബൈ പോലീസ് ബോധവത്കരണം

Published

|

Last Updated

ദുബൈ: റോഡപകടങ്ങള്‍ 2020 ഓടെ പൂജ്യത്തിലേക്ക് എത്തിക്കുന്നതിനായി ദുബൈ പോലീസ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി “അപകട രഹിത വേനല്‍ക്കാലം” എന്ന തലക്കെട്ടില്‍ ട്രാഫിക് പോലീസ് ക്യാമ്പയിന്‍ ആചരിക്കുന്നു. 45 ദിവസം നീളുന്ന ക്യാമ്പയിനില്‍ ടയറുകളുടെ പ്രവര്‍ത്തന ക്ഷമത നിരന്തരം പരിശോധിക്കുന്നതിന് വാഹന ഉപയോക്താക്കളില്‍ ബോധവത്കരണം നടത്തും.
സുരക്ഷിതമല്ലാത്തതും കാലപ്പഴക്കമുള്ളതുമായ ടയറുകള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലായ്മ ചെയ്യുക കൂടിയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ബനായി പറഞ്ഞു. വാഹനങ്ങളുടെ എഞ്ചിന്‍ ഓയില്‍ തുടങ്ങിയ നിരന്തരമായി പരിശോധിക്കുന്ന ഉപയോക്താക്കള്‍ പോലും പലപ്പോഴും ടയര്‍ പരിശോധിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 18 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 പേര്‍ മരണടഞ്ഞിരുന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറുപേര്‍ക്ക് പരുക്കേറ്റു. എമിറേറ്റിലെ റോഡുപയോഗിക്കുന്നവരിലേക്ക് സന്ദേശമെത്തിക്കുന്ന രീതിയില്‍ ക്യാമ്പയിനാണ് നടത്തുന്നത്.
രാജ്യത്തെത്തുന്ന വിദേശ ഡ്രൈവര്‍മാരെയും ബോധവത്കരണം നടത്തും. ട്രാഫിക് ഡിപ്പാര്‍ട്‌മെന്റിന്റെ പരിശോധനകളും ബോധവത്കരണവും കാരണം കഴിഞ്ഞ വര്‍ഷം തൊട്ടു മുന്‍വര്‍ഷത്തെക്കാള്‍ ഇത്തരം കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്ന് കേണല്‍ ജമാല്‍ പറഞ്ഞു.

Latest