എയര്‍ ഏഷ്യ വിമാന യാത്രാ നിരക്കുകള്‍ കുറച്ചു

Posted on: August 13, 2014 8:18 pm | Last updated: August 13, 2014 at 8:18 pm

AIR-ASIAകൊച്ചി: എയര്‍ ഏഷ്യാ വിമായാത്രാ നിരക്കുകള്‍ കുറച്ചു. 20 ശതമാനം നിരക്കിളവാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിതകാലത്തേക്കാണ് ഈ ഓഫര്‍. കൊച്ചി,ബാഗ്ലൂര്‍,ചെന്നൈ,ഗോവ എന്നീ നഗരങ്ങളിലേക്കുള്ള നിരക്കുകളിലാണ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളില്‍ 20 ശതമാനം ഇളവാണ് ലഭിക്കുക. ഡിസംബര്‍ 14 വരെയുള്ള യാത്രകള്‍ക്ക് ആഗസ്റ്റ് 17 വരെ ടിക്കറ്റുകള്‍ പുതിയ ഓഫറില്‍ ബുക്ക് ചെയ്യാം. നിലവില്‍ എയര്‍ ഏഷ്യക്ക് ചെന്നൈ,ബാംഗ്ലൂര്‍,കൊച്ചി,ഗോവ എന്നിവിടങ്ങളിലേക്ക് മാത്രമേ സര്‍വീസുകളുള്ളൂ.