തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ കല്ലേറ്

Posted on: August 13, 2014 11:32 am | Last updated: August 14, 2014 at 12:30 am

congress

തിരുവനന്തപുരം: ഡി സി സി ഓഫീസിന് നേരെയുണ്ടായ കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച്ച അര്‍ധരാത്രിക്ക് ശേഷമാണ് കല്ലേറുണ്ടായത്. പ്രദേശ് രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ അക്രമത്തിന് പിന്നില്‍ മദ്യപ സംഘങ്ങളായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൊട്ടടുത്ത ബോക്കറി ജംഗ്ഷനിലുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. മന്ത്രി വി എസ് ശിവകുമാര്‍, ഡി സി സി പ്രസിഡന്റ് മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു.