കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 13.53 കോടിയുടെ നാശനഷ്ടം

Posted on: August 13, 2014 10:31 am | Last updated: August 13, 2014 at 10:31 am

Heavy-rains-Newskeralaപാലക്കാട്: ഈ മണ്‍സൂണ്‍ കാലത്ത് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1325.02 മില്ലി മീറ്റര്‍ മഴയാണ്. എട്ട് പേര്‍ മഴമൂലം മരണമടഞ്ഞു. പൊതുമുതലടക്കം ജില്ലയില്‍ 13.53 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. 446.81 ഹെക്ടര്‍ സ്ഥലത്തെ കൃഷി നാശം മൂലം ഉണ്ടായത് 6.17 കോടി രൂപയുടെ നഷ്ടമാണ്.
കാലവര്‍ഷക്കെടുതിയില്‍ 19 വീടുകള്‍ പൂര്‍ണ്ണമായും 418 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവക്ക് 56.22 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റോഡ്, വൈദ്യുതി എന്നിവയടക്കം 6.80 കോടിയുടെ പൊതുമുതലും നശിച്ചിട്ടുണ്ട്.
ജില്ലയിലുണ്ടായ കനത്ത മഴയില്‍ 446.81 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കൃഷിനാശം മൂലം 6.17 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലവര്‍ഷം മൂലം പ്രധാനമായും വാഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍, ജാതിക്ക, റബ്ബര്‍, നെല്ല്, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് നശിച്ചത്. 79.71 ഹെക്ടര്‍ സ്ഥലത്തെ 1,99,515 വാഴകള്‍ മഴയത്ത് നശിച്ചു. ഇത് മൂലമുണ്ടായ നഷ്ടം 4.12 കോടിയാണ്. 265 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും 28.3 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും മഴയില്‍ ഇല്ലാതായി.
കൂടാതെ തെങ്ങ്, കവുങ്ങ്, ജാതിക്ക, റബ്ബര്‍, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ നശിച്ചത് മൂലം 18.5 ലക്ഷത്തിന്റെ നഷ്ടവും കണക്കാക്കുന്നു. മഴയുടെ തോത് കുറഞ്ഞെങ്കിലും വെളളക്കെട്ടുകളും മറ്റും മൂലം കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിലാണ്. കനത്തമഴയില്‍ അടുഹോട്ടല്‍തകര്‍ന്നു
ഒറ്റപ്പാലം: കനത്തമഴയില്‍ ആര്‍ എസ് റോഡിലുള്ള ഹോട്ടലിന്റെ അടുക്കള ഭാഗം ഇടിഞ്ഞ് വീണു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. ഹോട്ടലിന് കാലപഴക്കമുള്ളതായി നാട്ടുകാര്‍ പറയുന്നു.