Connect with us

Malappuram

പരിശോധനകള്‍ കാര്യക്ഷമമാകുന്നില്ല ജില്ലയില്‍ പാന്‍ ഉത്പന്ന വില്‍പ്പന പൊടിപൊടിക്കുന്നു

Published

|

Last Updated

pan productsകോട്ടക്കല്‍: നിരോധിത പാന്‍ ഉത്പ്പന്നങ്ങളുടെ വില്‍പന ജില്ലയില്‍ പസജീവമായി.

പരിശോധനകള്‍ നിലച്ചതാണ് ഇവയുടെ വില്‍പ്പന കൂടാനിടയാക്കുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ തരങ്ങളില്‍ വരുത്തിയാണ് വില്‍പ്പന നടക്കുന്നത്. കൂടുതല്‍ എത്തിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാല്‍ കുറഞ്ഞ നിലയിലാണ് ഇവ കൊണ്ട് വരുന്നത്. ജില്ലയിലുള്ള അയല്‍ സംസ്ഥാനക്കാര്‍ നാട്ടില്‍ പോയിവരുമ്പോഴും മറ്റ്പല ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് നിന്ന് പുറത്ത് പോകുന്നവരേയുമാണ് ഇവ കടത്തുന്നതിന് ഉപയോഗിക്കുന്നത്. കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുഖേനയും പാന്‍ ഉത്പ്പനങ്ങള്‍ ജില്ലയിലെത്തുന്നുണ്ട്.
ബാഗിലും ശരീരത്തിലൊളിപ്പിച്ചുമാണ് കടത്തുന്നത്. ഇതിന്റെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും സാധനം യഥേഷ്ടം ലഭിക്കുന്നുണ്ട്. ജില്ലയിലെത്തുന്ന ചരക്ക് ലോറികളിലും ഇവ കടത്തുന്നതായി ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനായി ചില വാഹനങ്ങളില്‍ രഹസ്യ അറകള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. അധികൃതരെ കണ്ണ് വെട്ടിച്ച് കൊണ്ടുവരുന്ന പാന്‍ഉത്പ്പനങ്ങള്‍ കച്ചവടക്കാര്‍ വീടുകളിലും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കുകയാണ്. പരിശോധകര്‍ ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ എത്തില്ലെന്ന വിശ്വാസം കച്ചവടക്കാര്‍ക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് സമയം നിശ്ചയിച്ചാണ് കേന്ദ്രങ്ങളില്‍ വില്‍പ്പന. ഉപഭോക്താക്കള്‍ സമയത്തെത്തിനെത്തി സാധനം വാങ്ങുകയാണ് ചെയ്യുന്നത്. വൈകി എത്തുന്നവര്‍ക്ക് നല്‍കില്ലെന്ന നിബന്ധനയും വില്‍പ്പന കേന്ദ്രങ്ങളിലുണ്ട്. അധികൃതരുടെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ അടവ്. ഉപഭോക്താക്കള്‍ വഞ്ചിക്കില്ലെന്നതാണ് ഇവര്‍ക്ക് സമയം നിക്ഷയിച്ച് നല്‍കുന്നത്. മൂന്ന് രൂപ വിലയുള്ള പാന്‍ ഉത്പ്പനങ്ങള്‍ 20, 25 രൂപക്ക് വരെയാണ് വില്‍ക്കുന്നത്. പരിചയക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇതിന് വിവിധ പേരുകളും ഉപയോഗിക്കുന്നുണ്ട്. പച്ച, പൊടി, മരുന്ന് തുടങ്ങിയ വ്യത്യസ്ത കോഡുകളിലാണ് ഇത് അറിയപ്പെടുന്നത്. അപരിചതര്‍ അറിയാതിരിക്കാന്‍ ആഗ്യഭാഷയില്‍ സാധനത്തിന് ഓഡര്‍ നല്‍കുന്നതും പതിവാണ്. അതെ സമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒന്നിച്ചിറക്കി ജില്ലയില്‍ വെച്ച് പാക്ക് ചെയ്തും വില്‍പ്പന നടക്കുന്നതായും വിവരമുണ്ട്. നിരോധനം നടപ്പിലാക്കിയ സമയത്ത് പരിശോധനകള്‍ കാര്യക്ഷമമായിരുന്നെങ്കിലും ഇപ്പോള്‍ ഇത് നിലച്ചു. ഇതും വില്‍പ്പനക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്.

Latest