ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം

Posted on: August 13, 2014 10:33 am | Last updated: August 14, 2014 at 12:30 am
SHARE

 

voteതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 ഇടങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ കോളയാട്, തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ ഭരണം യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു.

ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ ബോയിസ് വാര്‍ഡില്‍ നിന്ന് ഡി സുഗുണനും വെംബ്ലി വാര്‍ഡില്‍ നിന്ന് ഇ ആര്‍ ലക്ഷ്മിക്കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു. മലയംകീഴ് കൊറ്റംപള്ളി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ സുരേഷ് കുമാര്‍ വിജയിച്ചു.

പാലക്കാട് വടകരപ്പാതി പഞ്ചായത്തിലെ എരുമകാരന്നൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ചിന്നസ്വാമി വിജയിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ നൂറടി വാര്‍ഡില്‍ എല്‍ ഡി എഫിലെ ടി സത്യന്‍ വിജയിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിലെ മൈലുംപുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വിജയന്‍ വിജയിച്ചു.

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യു ഡി എഫിലെ തോമസ് എബ്രഹാമും തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്വതന്ത്രന്‍ ബാബു എബ്രഹാമും തിരുവല്ല നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ബിജി പ്രസന്നനും വിജയിച്ചു.

തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കറ്റുവട്ടൂര്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി ഐ അബ്ദുസ്സലാം വിജയിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ പ്രിയ ഗോപിനാഥ് വിജയിച്ചു. പൂത്തൂര്‍ ആറാം വാര്‍ഡില്‍ സി പി എമ്മിലെ സുബിത ഉണ്ണികൃഷ്ണന്‍ വിജയിച്ചു. അന്നമനട പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍ ഡി എഫിലെ ഗീത ഉണ്ണികൃഷ്ണന്‍ വിജയിച്ചു

കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സി പി എമ്മിന്റെ സിറ്റിങ് സീറ്റ് യു ഡി എഫ് പിടിച്ചെടുത്തു. യു ഡി എഫിലെ ജോസ് അമ്പലക്കുളമാണ് ഇവിടെ വിജയിച്ചത്.

ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീലത എസ് തമ്പി വിജയിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രാജന്‍ കണ്ണാട്ട് വിജയിച്ചു.

വടക്കന്‍പറവൂര്‍ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫിലെ ഷീബ ഷൈനേഷ് വിജയിച്ചു.

കോഴിക്കോട് എടച്ചേരി ഇരിങ്ങണ്ണൂര്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ വിജയിച്ചു. നാദാപുരം പഞ്ചായത്തിലെ കുറ്റിപ്പുറം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥി കെ കെ അനില്‍ വിജയിച്ചു.

മലപ്പുറം ജില്ലയില്‍ പൊന്നാനി നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കോണ്‍ഗ്രസിലെ എ പവിത്രകുമാര്‍ വിജയിച്ചു. പുറത്തൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ആയിഷബീഗം വിജയിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here