സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: August 13, 2014 1:19 am | Last updated: August 13, 2014 at 12:19 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റ പ്രഥമ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ കുറ്റൂര്‍ സ്വദേശി ശ്രീരാജാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. സാലി പാലോടിന് (ദീപ്തി, ദില്‍ഷന്‍ നഗര്‍, പാലോട്) രണ്ടാം സ്ഥാനവും, സുരേഷ് കാമിയോ (തെക്കുംപാട്ട് ഹൗസ്, തിരൂര്‍, മലപ്പുറം) മൂന്നാം സ്ഥാനവും ലഭിച്ചു. 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 15,000രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനവും, 10,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായും ലഭിക്കും.
ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ത് പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. 18ന് വൈകീട്ട് നാലിന് തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് അവാര്‍ഡ് സമ്മാനിക്കും. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഫോട്ടോ പ്രദര്‍ശനോദ്ഘാടനം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വാര്‍ത്താചിത്രങ്ങളുടെ വര്‍ത്തമാനകാലം എന്ന വിഷയത്തില്‍ സെമിനാറും നടക്കും.