Connect with us

Education

കാലിക്കറ്റ് പി ജി ഏകജാലകം ഒഴിവാക്കി

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി ജി ഏകജാലകം ഒഴിവാക്കി. സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതാധികാരികളുടെ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷം ആരംഭിച്ച ബിരുദ ഏകജാലക സംവിധാനം വേണ്ടത്ര വിജയിക്കാത്തതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.
ആവശ്യത്തിനു പ്രോഗ്രാമര്‍മാര്‍ ഇല്ലാത്തതും തടസ്സമായി. ഏതു കുട്ടികള്‍ക്കും അവനവന് ഇഷ്ടമുള്ള സ്ഥലത്തു പഠനം നടത്തുന്നതിനുള്ള അവസരമാണ് നഷ്ടമായത്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഏതു കോളജിലും സ്വന്തം സ്ഥലത്തു നിന്നു അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യവും ഇല്ലാതായി. യോഗത്തില്‍ വി സി. ഡോ. എം അബ്ദുല്‍ സലാം, പി വി സി. കെ രവീന്ദ്രനാഥ്, ഏകജാലകം ഡയറക്ടര്‍ ജോസ് പുത്തൂര്‍, സിന്‍ഡിക്കേറ്റ് അംഗം കെ എം നസീര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ പങ്കെടുത്തു.

Latest