Connect with us

Kasargod

ഇസ്‌റാഈലുമായുള്ള നയന്ത്രബന്ധം അവസാനിക്കണം; പ്രവാസി മീറ്റ്‌

Published

|

Last Updated

പുത്തിഗെ: പലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയമായ കൊടും ക്രൂരതക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിക്കാനും ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച പ്രവാസി മീറ്റ് അഭിപ്രായപ്പെട്ടു.
ഭീകരതക്കെതിരെ എന്നും നിലകൊണ്ടിട്ടുള്ള ഇന്ത്യ ഇസ്‌റാഈലിനെ അനുകൂലിക്കുന്ന അമേരിക്കക്കുവേണ്ടി ദാസ്യവേല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ കൂട്ടക്കൊലക്കെതിരെ ഐക്യരാഷ്ട്രസഭ മൗനം പാലിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് അബൂദാബി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹാജി സീലാന്റ് ഷാര്‍ജ അവാര്‍ഡ് സമ്മാനിച്ചു. അബ്ബാസ് ഹാജി ദുബായ്, ശഹീദ് അഹ്‌സനി അബൂദാബി, മുഹമ്മദ് ഹാജി മസ്‌ക്കറ്റ്, മുഹമ്മദ് ഖത്തര്‍, ഹസൈനാര്‍ കുവൈത്ത്, അബ്ദുസ്സലാം സഊദി, അബ്ബാസ മുസ്ലിയാര്‍ ബഹ്‌റൈന്‍, ഹകീം, അബ്ദുറഹ്മാന്‍ ഹാജി ഒമാന്‍, അബ്ദുല്ല യൂസുഫ്, ബശീര്‍ ഹാജി, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ഥനയും സയ്യിദ് മുനീറുല്‍ അഹ്ദല്‍ സമാപന പ്രാര്‍ഥനയും നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.