പത്മനാഭ സ്വാമിക്ഷേത്രം: ബി നിലവറ തുറന്നിരുന്നെന്ന് മുന്‍ സിഎജിയുടെ റിപ്പോര്‍ട്ട്

Posted on: August 12, 2014 5:35 pm | Last updated: August 13, 2014 at 12:16 am

padmanabhaswamiന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ നിരവധി തവണ തുറന്നിരുന്നെന്ന് മുന്‍ സിഎജിയുടെ റിപ്പോര്‍ട്ട്. മുന്‍ സിഎജി വിനോദ് റായി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. 1990ല്‍ രണ്ട് തവണയും 2005ല്‍ അഞ്ച് തവണയും നിലവറ തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവറയിലെ സ്വര്‍ണത്തിന്റെ ഭാരത്തിന് കണക്കില്ല. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ല. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പ്രത്യക കണക്കെടുപ്പ് നടത്തണമെന്നും വിനോദ് റായ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി നിലവറ തുറക്കുന്നത് വിശ്വാസങ്ങള്‍ക്കെതിരാണെന്ന് നേരത്തേ രാജകുടുംബം പറഞ്ഞിരുന്നു. ഈ വാദം തള്ളുന്നതാണ് മുന്‍ സിഎജിയുടെ കണ്ടെത്തല്‍.