Connect with us

Palakkad

പാലിയേറ്റീവ് കെയര്‍ സെന്ററുകളെ പ്രോത്സാഹിപ്പിക്കണം: മന്ത്രി ആര്യാടന്‍

Published

|

Last Updated

പാലക്കാട്: ചികിത്സാ ചെലവിനായി ആളോഹരി ഉപഭോഗം കൂടുതലുള്ള സംസ്ഥാനമായ കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ പോലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
സൗജന്യ ചികിത്സ നല്‍കുന്ന ജെറിയാട്രിക് കെയര്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതി കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാര്‍ക്കും, പാവപ്പെട്ട രോഗികള്‍ക്കും ഏറെ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ഇതുവഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പി ബാലന്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, മണ്‍പുര ട്രസ്റ്റ്, പാലക്കാട് ഡിസ്ട്രിക്ട് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന സാന്ത്വന ചികിത്സാ സംവിധാനവും കിടപ്പ് രോഗികള്‍ക്ക് “വന സന്ദര്‍ശനത്തിലൂടെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തും സൗജന്യ ചികിത്സ നല്‍കുന്നതുമാണ് പദ്ധതി. രാജീവ് ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ എ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി എം കെ രാജേന്ദ്രന്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാര്‍ എം വി രാജന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സി അശോക് കുമാര്‍, മുസ്ലീംലീഗ് പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ മൗലവി, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി ഭാസി, കെ മണികണ്ഠന്‍, എന്‍ ദിവാകരന്‍, എം അബ്ദുള്‍ റഹ്മാന്‍  സംസാരിച്ചു.