വീണുകിട്ടിയ പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

Posted on: August 11, 2014 9:24 am | Last updated: August 11, 2014 at 9:24 am

autoകാളികാവ്: വഴിയില്‍നിന്ന് വീണ്കിട്ടിയ പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. തണ്ട്‌കോട് കൂനിയാറയിലെ കൊപ്പന്‍ റശീദാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുറ്റമണ്ണ ഭാഗത്ത് റോഡില്‍ കിടന്ന ഇരുപതിനായിരം രൂപയും എ ടി എം കാര്‍ഡ് അടക്കമുള്ള രേഖകളും അടങ്ങിയ പേഴ്‌സും തിരികെ നല്‍കിയത്.
ഉടമയായ ഉദരംപൊയിലിലെ ചക്കുങ്ങല്‍ അലിഅമീറിനെ കണ്ടെത്തി തിരികെ നല്‍കിയത്.
ശനിയാഴ്ച രാത്രി എട്ടോടെ അലിഅമീര്‍ മഞ്ചേരി ഭാഗത്ത്‌നിന്ന് ഉദരംപൊയിലിലേക്ക് യാത്ര ചെയ്യുന്നതിനിടെ പഴ്‌സ് നഷ്ടെപ്പടുകയായിരുന്നു. പേഴ്‌സിലെ ഡ്രൈവിംഗ് ലൈസന്‍സില്‍നിന്ന് വിലാസം നോക്കിയാണ് റഷീദ് വീണ് കിട്ടിയ പണത്തിന്റെ ഉടമയെ കണ്ടെത്തിയത്.