Connect with us

International

ജപ്പാനില്‍ ഹാലോംഗ് ചുഴലിക്കാറ്റ്

Published

|

Last Updated

ടോക്കിയോ: ജപ്പാനിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ അതിശക്തമായ ഹാലോംഗ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ടോക്കിയോയുടെ പടിഞ്ഞാറ് വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിക്കുകയും മുപ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ ആറിനാണ് സംഭവം. ആകി തീരം മുഴുവനായും കടലെടുത്തു. കനത്ത മഴയോട് കൂടിയായിരുന്നു കൊടുങ്കാറ്റുണ്ടായത്. മുമ്പുണ്ടായിട്ടില്ലാത്ത വിധം ശക്തിയേറിയതായിരുന്നു കൊടുങ്കാറ്റ്. വടക്കുകിഴക്ക് ഭാഗത്ത് നിന്ന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. കടലില്‍ നിന്ന് വന്‍ തിരമാലകള്‍ ഉയര്‍ന്ന് കരയില്‍ പതിച്ചു. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. 140ലേറെ വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കി. ബുള്ളറ്റ് ട്രെയിനുകളുടെ ഗതാഗതവും നിര്‍ത്തിവെച്ചു.

Latest