മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുരേഷ്‌ഗോപി ഖേദം പ്രകടിപ്പിച്ചു

Posted on: August 10, 2014 2:49 pm | Last updated: August 11, 2014 at 6:41 am

Suresh-Gopiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന്‍ സുരേഷ്‌ഗോപി ഖേദം പ്രകടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന് കരുതിയിട്ടില്ല. വിവരശേഖരണം നടത്താതെ പദ്ധതിനടപ്പാക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തിയ മുഖ്യമന്ത്രിക്ക് വിവരമില്ല എന്ന സുരേഷ്‌ഗോപിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും മന്ത്രി കെ സി ജോസഫും അടക്കം സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.