Connect with us

National

സിപിഐഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും. അടുത്ത വര്‍ഷം ഏപ്രില്‍ അവസാനമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. സംഘടനാ സമ്മേളനങ്ങള്‍ ഒക്ടോബറില്‍ ആരംഭിച്ച് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗത്തിന്റേതാണ് തീരുമാനം.
മൂന്ന് തവണ കാലാവധി പൂര്‍ത്തിയാക്കിയ സെക്രട്ടറിമാര്‍ സ്ഥാനമൊഴിയുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംഘപരിവാര്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
സിപിഎമ്മിന്റെ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോടാണ് വേദിയായത്. പിണറായി വിജയനും പ്രകാശ് കാരാട്ടും അടക്കമുള്ളവര്‍ സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വരുന്ന സമ്മേളനങ്ങോളോടെ സിപിഎമ്മിന് പുതിയ നേനൃത്വം ഉണ്ടാകും.

Latest