Connect with us

Gulf

അജ്മാനില്‍ ഡീസല്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം

Published

|

Last Updated

theeഅജ്മാന്‍: അല്‍ ജറ്ഫ് വ്യവസായ മേഖലയിലെ ഡീസല്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് ഗാരേജിന് തീപിടിച്ചത്. സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പാക്കിസ്ഥാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഗാരേജ്. ഷാര്‍ജ ഹമരിയ ഫ്രീസോണിനോട് ചേര്‍ന്നാണ് ഈ പ്രദേശം. ചുറ്റും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പരിസരങ്ങളിലേക്ക് തീ പടര്‍ന്നുണ്ടാവുന്ന നാശനഷ്ടങ്ങള്‍ ഒഴിവായി. ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു പോലും ആകാശത്തെ മൂടിയ കനത്ത പുക കണാമായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായവര്‍ വ്യക്തമാക്കി.

10 ലക്ഷം ലിറ്റര്‍ ഡീസല്‍ വരെ സംഭരണ ശേഷിയുള്ള 100 ഓളം ഡിപ്പോകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു മാസം മുമ്പും ഇവിടെ വന്‍ അഗ്നിബാധ റിപോര്‍ട്ട് ചെയ്തിരുന്നു. അതിനും കാരണമായത് അശ്രദ്ധയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലെ വീഴ്ചയുമായിരുന്നു. സിവില്‍ ഡിഫന്‍സിനൊപ്പം അജ്മാന്‍, ഷാര്‍ജ പോലീസുകളും വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ഡീസലിന് തീ പിടിച്ചതിനാല്‍ പൂര്‍ണമായും കത്തി തീരുന്നതു വരെ അപകടങ്ങള്‍ സംഭവിക്കാതെ നോക്കാനെ സാധിക്കൂവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Latest