ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടികളുടെ ശ്രമം

Posted on: August 9, 2014 7:12 pm | Last updated: August 10, 2014 at 12:38 am

juvenile justiceകൊച്ചി: കൊച്ചി ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പെണ്‍കുട്ടികള്‍ പിടിയിലായി. ജുവനൈല്‍ ഹോമിലെ പീഡനം മൂലമാണ് തങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. അതേസമയം പെണ്‍കുട്ടികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.