സര്‍ക്കാരിന്റെ സൗജന്യ സൈക്കിളുകള്‍ വിതരണം ചെയ്തു

Posted on: August 9, 2014 1:23 pm | Last updated: August 9, 2014 at 1:23 pm

ഗൂഡല്ലൂര്‍: തമിഴ്‌നാട് സര്‍ക്കാര്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന സൈക്കിളുകള്‍ വിതരണം ചെയ്തു. പന്തല്ലൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 200 വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിളുകള്‍ വിതരണം ചെയ്തത്. ഇതുസംബന്ധിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എ ഐ എ ഡി എം കെ ന്യുനപക്ഷ വിഭാഗം പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി എ ടി അഷ്‌റഫ് സൈക്കിളുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ മുഹമ്മദ് സലീം അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുനുസ്വാമി, ഗുണ, രാമാനുജന്‍, അധ്യാപകരായ ദണ്ഡപാനി, സിദ്ധാനന്ദന്‍, ഹഫ്‌സത്ത്, അമൃതരാജ്, പി ടി എ വൈസ് പ്രസിഡന്റ് തനിസ്‌ക്ലാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗൂഡല്ലൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 446 വിദ്യാര്‍ഥികള്‍ക്കും സൈക്കിളുകള്‍ വിതരണം ചെയ്തു. ഇതുസംബന്ധമായി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ സൈക്കിളുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ റോബര്‍ട്ട് അധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡന്റ് പനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.