ഗാസയിലെ കുട്ടികള്‍ക്ക് വേണ്ടി ലയണല്‍ മെസി

Posted on: August 9, 2014 1:12 pm | Last updated: August 9, 2014 at 1:17 pm

MESSI

മാഡ്രിഡ്: ഗാസയിലെ കുട്ടികളുടെ അവസ്ഥ തന്റെ മിഴി നിറയ്ക്കുന്നുവെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഒരു അച്ഛനെന്ന നിലയിലും യൂനിസെഫ് അംബാസിഡറെന്ന നിലയിലും തന്നെ വേദനിപ്പിക്കുന്നുവെന്ന് മെസ്സി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഗാസയിലെ പരുക്കേറ്റ കുട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു അറബിയിലും ഇംഗ്ലീഷിലും മെസി തന്റെ വേദന പങ്കുവെച്ചത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മെസി തന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു.