സ്മാര്‍ട്ട്‌ഫോണ്‍ വെറും 15 മിനുട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാം

Posted on: August 9, 2014 9:23 am | Last updated: August 9, 2014 at 9:25 am

mobilepetalite15 മുനുട്ട്‌കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജറുമായിഗവേഷകര്‍. പെറ്റലൈറ്റ് ബാറ്ററി എന്ന് പേരിട്ടിരിക്കുന്ന ഈ ബാറ്ററി ആസ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരിയായ ലെയ് പുര്‍നെല്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. ചാര്‍ജ് മുഴുവന്‍ തീര്‍ന്ന ഏത് സ്മാര്‍ട്ട്‌ഫോണും വെറും 15 മുനുട്ടകൊണ്ട് ഫുള്‍ ചാര്‍ജാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഏകദേശം 2000mAh പവര്‍ ചാര്‍ജ് ചെയ്യാന്‍ ഈ ചാര്‍ജറിന് കഴിയുമെന്നും അവകാശപ്പെടുന്നു.ഓണ്‍ലൈന്‍ സൈറ്റായ ഇന്‍ഡീഗോഗോയില്‍ ഫഌക്‌സ് ബാറ്ററി ഉടന്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.