Connect with us

Kannur

കാരുണ്യ ലോട്ടറി പരസ്യ ഇനത്തില്‍ ചെലവഴിച്ച 41 കോടി രൂപക്ക് കണക്കില്ല

Published

|

Last Updated

തലശ്ശേരി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ലോട്ടറി പരസ്യ ഇനത്തില്‍ ചെലവഴിച്ച 41 കോടി രൂപക്ക് കണക്കില്ലെന്ന് ആരോപണം. പൊതുപ്രവര്‍ത്തകനായ വിജയന്‍ തുണ്ടിയില്‍ ഇതു സംബന്ധിച്ച് ലോകായുക്തക്ക് പരാതി നല്‍കി. തലശ്ശേരി ജില്ലാ കോടതി സെന്റിനറി ഹാളില്‍ ചേര്‍ന്ന ലോകായുക്തയുടെ പ്രഥമ സിറ്റിംഗില്‍ പരിഗണിച്ച പ്രധാന പരാതികളില്‍ ഒന്നാണിത്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിച്ച വകുപ്പില്‍ ആറ് ലക്ഷം രൂപ നടന്‍ മുകേഷ് കൈപ്പറ്റിയതായി വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനമെന്ന നിലയില്‍ മറ്റ് പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരൊന്നും പ്രതിഫലം വാങ്ങിയിരുന്നില്ല.
എന്നാല്‍ 41 കോടി ഏതെല്ലാം ഇനത്തില്‍ ഇതേവരെ ചെലവഴിച്ചുവെന്നതിന് വിവരം ലഭ്യമല്ല എന്നായിരുന്നു വിവരാവകാശ കേന്ദ്രത്തില്‍ നിന്നുള്ള മറുപടി. ഇതേ തുടര്‍ന്നാണ് വിജയന്‍ തുണ്ടിയില്‍ പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
ഇതേ തുടര്‍ന്ന് ലോട്ടറി വകുപ്പിനോട് മുഴുവന്‍ രേഖകളുമായി അടുത്ത സിറ്റിംഗ് തീരുമാനിച്ച അടുത്ത മാസം 24ന് ഹാജരാകാന്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉത്തരവിട്ടു. പുതുതായി ഏഴോളം പരാതികളാണ് ഇന്നലെത്തെ സിറ്റിംഗില്‍ പരിഗണനക്ക് എത്തിയത്. കണ്ണൂരില്‍ നിന്നുള്ള ഏതാനും പരാതികളും പരിഗണിച്ചിരുന്നു.

---- facebook comment plugin here -----

Latest