Connect with us

Ongoing News

കെ എസ് ആര്‍ ടി സിയിലെ നിയമനങ്ങള്‍ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: യുവമോര്‍ച്ച

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ 15 വര്‍ഷത്തെ നിയമനങ്ങള്‍ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിത നിയമനനിരോധനം നടപ്പാക്കുകയാണ്. കെഎസ്ആര്‍ ടിസിയിലാണ് ഏറ്റവും കൂടുതല്‍ നഗ്നമായ നിയമനനിരോധനവും നിയമലംഘനങ്ങളും നടക്കുന്നത്. റാങ്ക് ലിസ്റ്റില്‍ പേരുള്ള കണ്ടക്ടര്‍ ഡ്രൈവര്‍ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. യൂണിയനുകളിലെ കോണ്‍ഗ്രസ് നേതാക്കന്മാരാണ് കോഴ വാങ്ങി വേണ്ടപ്പെട്ടവരെ തിരുകികയറ്റുന്നത്. കെ എസ് ആര്‍ ടി സി റിപോര്‍ട്ട് ചെയ്ത റിസര്‍വ് കണ്ടക്ടര്‍മാരുടെ 9,300 ഒഴിവുകളിലേക്ക് 2012 ല്‍ പി എസ് സി പരീക്ഷ നടത്തി മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലായി 53956 പേരെ ഉള്‍പ്പെടുത്തി 2013 ജൂലൈയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതില്‍ ഉള്‍പ്പെട്ട 9300 പേര്‍ക്ക് 2013 സെപ്തംബര്‍ 5 ന് നിയമന ശുപാര്‍ശ അയക്കുകയും ചെയ്തു. എന്നാല്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ സംഭവിച്ച പാളിച്ചയാണെന്ന് പറഞ്ഞ് കെ എസ്ആര്‍ ടി സി വെറും 3808 പേര്‍ക്ക് മാത്രമേ നിയമനം നടത്താന്‍ തയ്യാറായുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.