Connect with us

Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ വൈകിയത് നാല് മണിക്കൂര്‍

Published

|

Last Updated

അബുദാബി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചതി വീണ്ടും തുടരുന്നു. പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി വൈകിയത് നാല് മണിക്കൂര്‍.
ഇന്നലെ രാത്രി 8.50ന് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ IX452 നമ്പര്‍ വിമാനമാണ് നാല് മണിക്കൂര്‍ വൈകി അര്‍ധരാത്രി 1.20ന് പുറപ്പെടുമെന്ന് വിവരം നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് വൈകി പറക്കുന്നത്. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയതിന് ശേഷമാണ് വൈകിപറക്കുന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള അബുദാബി വിമാനം 13 മണിക്കൂറാണ് വൈകിപറന്നത്.

poomdamഎയര്‍ ഇന്ത്യക്ക് മലയാളികള്‍ രണ്ടാം തരം പൗരന്മാര്‍
അബുദാബി: എയര്‍ ഇന്ത്യ മലയാളികളെ രണ്ടാം തരം പൗരന്മാരായാണ് കാണാറുള്ളതെന്ന് ഐ സി എഫ് നാഷനല്‍ സെക്രട്ടറി ഹമീദ് പരപ്പ. ചിറ്റമ്മ നയം അവസാനിപ്പിച്ചേ മതിയാകൂ. അവധിക്കാലങ്ങളില്‍ കഴുത്തറുക്കുന്ന ചാര്‍ജാണ് ഈടാക്കുന്നത്. എന്നാലും യാത്ര ദുരിത പൂര്‍ണമാണ്. എയര്‍ ഇന്ത്യക്കെതിരെയുള്ള പരാതിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂര്‍-കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് ഏറെ ഉപകാര പ്രധമാകുന്ന മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കണം. സര്‍വീസ് മുടക്കത്തിന്റെ ആഘാതം അനുഭവിച്ചയാളാണ് ഞാന്‍. കഴിഞ്ഞ നവംബര്‍ അവസാനം ഒരാഴ്ചത്തേക്ക് നാട്ടില്‍പോയ ഞാനുള്‍പ്പെടെയുള്ള യാത്രക്കാരെ അകാരണമായി സര്‍വീസ് മുടക്കി ഒരു ദിവസം മുഴുവനും എയര്‍പോര്‍ട്ടില്‍ തളച്ചിട്ടു. ഒരു നിമിഷം ഉറങ്ങാനുള്ള സൗകര്യം പോലും വിമാന അധികൃതരോ എയര്‍പോര്‍ട്ട് അധികൃതരോ നല്‍കിയില്ല. യാത്രക്കാരെല്ലാം ബഹളം വെച്ചതിനെ തുടര്‍ന്നാണ് കുടിക്കാന്‍ വെള്ളംപോലും നല്‍കിയത്.

പലപ്പോഴും അകാരണമായും അനാസ്ഥ മൂലവുമാണ് സര്‍വീസ് മുടങ്ങാറുള്ളത്. ഇത് കടുത്ത അവഗണനയും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ കൂട്ടായ പ്രതിഷേധം പ്രവാസികളില്‍ നിന്നുയരണം.

 

Latest