പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

Posted on: August 8, 2014 8:55 pm | Last updated: August 8, 2014 at 8:55 pm

panyanതിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് രാജി ആവശ്യം ഉയര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏതാനും ചിലരുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സെക്രട്ടേറിയേറ്റിന്റെ കൂട്ടായ തീരുമാന പ്രകാരമാണെന്നും കൗണ്‍സില്‍ അറിയിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സംസ്ഥാന കൗണ്‍സിലില്‍ നടന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.