Connect with us

Gulf

അപൂര്‍വ കടല്‍കുതിരയെ കണ്ടെത്തി

Published

|

Last Updated

ദുബൈ: അപൂര്‍വയിനം കടല്‍ക്കുതിരയെ ദുബൈ തീരത്തു കണ്ടെത്തി. ജുമൈറയിലെ ലേഡീസ് ക്ലബ് ബീച്ചില്‍ എമിറേറ്റ്‌സ് മറൈന്‍ എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് ആണ് കണ്ടെത്തിയത്. മേഖലയില്‍ ആദ്യമായാണ് ഈ ഇനം കടല്‍ക്കുതിരയെ കണ്ടതെന്നു ദുബൈ വിമന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റ് ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
സമുദ്രഗവേഷകര്‍ക്ക് കൗതുക മേകുന്ന കണ്ടെത്തലാണിത്. മല്‍സ്യം ഉള്‍പ്പെടെ 120ല്‍ ഏറെ ഇനം കടല്‍ജീവികളെ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകതരം പവിഴപ്പുറ്റുകളുമുണ്ട്. അതിവേഗം വംശനാശം സംഭവിക്കുന്നവയാണു കടല്‍ക്കുതിരകളെന്ന് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് പ്രസിഡന്റ് അലി അല്‍ സുവൈദി പറഞ്ഞു. ഇവയെക്കുറിച്ചു കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്.
ധാരാളം ബീച്ചുകളുള്ള യു എ ഇയില്‍ വൈവിധ്യമാര്‍ന്ന കടല്‍ ജീവികളുണ്ട്. ഇവയുടെ സംരക്ഷണം ഉറപ്പാക്കുകയും കൂടുതല്‍ ഗവേഷണം നടത്തുകയും ചെയ്യും.

Latest